ഖത്തറിൽ 'അൽ മുഅഖർ' നക്ഷത്രമുദിച്ചു

ഖത്തറിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സൂചന നൽകിക്കൊണ്ട് 'അൽ മുഅഖർ' (അൽ ദിരാഅ് അൽ അവ്വൽ) നക്ഷത്രമുദിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 13 ദിവസമാണ് ഈ നക്ഷത്രത്തിന്റെ സ്വാധീന കാലയളവ്. ഈ ദിവസങ്ങളിൽ രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചതിരിഞ്ഞ് കനത്ത ചൂടും അനുഭവപ്പെടും.

ഇതോടൊപ്പം രാജ്യത്ത് 'അൽ-സറായത്ത്' (Al-Sarayat) സീസണും തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇടിമിന്നലോടും ചിലപ്പോൾ ആലിപ്പഴ വീഴ്ചയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ചില സമയങ്ങളിൽ പൊടിക്കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മാർച്ച് മാസത്തിന്റെ അവസാനത്തോടെ ആരംഭിക്കുന്ന അൽ-സറായത്ത് സീസൺ ചിലപ്പോൾ മെയ് പകുതി വരെ നീണ്ടുനിൽക്കാറുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ മന്നായി നേരത്തെ വിശദീകരിച്ചിരുന്നു. വളരെ വേഗത്തിൽ വലിയ കാർമേഘങ്ങൾ രൂപപ്പെടുന്നതും, തുടർന്ന് അതിശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്യുന്നതുമാണ് ഈ സീസണിന്റെ പ്രധാന പ്രത്യേകത. ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള ശക്തമായ കാറ്റിനും പൊടിക്കാറ്റിനും ഇത് കാരണമാകാറുണ്ട്.

.

Share:

Recent Posts

Malayalam