ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് ഒക്ടോബർ 31 വരെ സൗജന്യമായി യാത്രാ തിയ്യതി മാറ്റാം

ഖത്തർ എയർവേയ്‌സിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് സന്തോഷവാർത്ത. 2026 ജൂൺ 15 വരെയുള്ള യാത്രകൾക്കായി നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് 2026 ഒക്ടോബർ 31 വരെയുള്ള ഏത് തിയ്യതിയിലേക്കും യാത്രാ തിയ്യതി സൗജന്യമായി മാറ്റാമെന്ന് കമ്പനി പ്രഖ്യാപിച്ചു. എന്നാൽ, വിമാനങ്ങളിലെ സീറ്റുകളുടെ ലഭ്യതയ്ക്കും സീസൺ അനുസരിച്ചുള്ള നിരക്കുകൾക്കും വിധേയമായിരിക്കും ഈ സൗകര്യം.

മാറ്റിയ തിയ്യതിയിലുള്ള വിമാന യാത്രയ്ക്കും എന്തെങ്കിലും തടസ്സങ്ങൾ നേരിടുകയാണെങ്കിൽ, വീണ്ടും സൗജന്യമായി യാത്രാ തിയ്യതി മാറ്റാനുള്ള അവസരവും യാത്രക്കാർക്കുണ്ട്. 2026 ഒക്ടോബർ 31 വരെയാണ് പിഴ കൂടാതെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Share:

Recent Posts

Malayalam