ഖത്തറിൽ 15 മിനിറ്റ് ഡെലിവറിയുമായി തലബത്ത് മാർട്ട്

നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ പ്രമുഖ ഓൺലൈൻ ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമായ 'തലബത്ത്' (talabat), ഖത്തറിലെ തങ്ങളുടെ ക്വിക്ക് കൊമേഴ്‌സ് സേവനങ്ങൾ വിപുലീകരിക്കുന്നു. ഇതിൻ്റെ ഭാഗമായി 'തലബത്ത് മാർട്ട്' (talabat mart) മുഖേനയുള്ള 15 മിനിറ്റ് അതിവേഗ ഡെലിവറി സേവനം ഖത്തറിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ആരംഭിച്ചു.

ദോഹ, ലുസൈൽ, അൽ ഖോർ, അൽ റയ്യാൻ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ദൈനംദിന ഗ്രോസറി സാധനങ്ങൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ തുടങ്ങി മറ്റ് അവശ്യ സാധനങ്ങൾ വരെ ഇനി ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കകം വീട്ടിലിരുന്ന് ഓർഡർ ചെയ്ത് സ്വന്തമാക്കാം. വേഗമേറിയതും വിശ്വസനീയവുമായ സേവനങ്ങൾക്കായുള്ള ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനാണ് തലബത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ഡാർക്ക് സ്റ്റോറുകളുടെയും മികച്ച ലോജിസ്റ്റിക് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയുള്ള ഈ അതിവേഗ ഡെലിവറി കമ്പനി സാധ്യമാക്കുന്നത്. പുതിയ വിപുലീകരണത്തോടെ, ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ നൽകിക്കൊണ്ട് ഖത്തറിലെ ഡെലിവറി മേഖലയിലുള്ള തങ്ങളുടെ മുൻനിര സ്ഥാനം ഒന്നുകൂടി ശക്തമാക്കുകയാണ് തലബത്ത്.

Share:

Recent Posts

Malayalam