ഖത്തറിൽ വിശുദ്ധ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി നിരീക്ഷണ സമിതി ആഹ്വാനം ചെയ്തു. 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദേശം.
ആർക്കെങ്കിലും മാസപ്പിറവി ദൃശ്യമായാൽ, ദഫ്ന ടവേഴ്സിലെ ഔഖാഫ് മന്ത്രാലയ ആസ്ഥാനത്തുള്ള സമിതിയുടെ ഓഫിസിലെത്തി സാക്ഷ്യം നൽകണമെന്ന് സമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച മഗ്രിബ് നമസ്കാരത്തിന് തൊട്ടുപിന്നാലെ സമിതി യോഗം ചേരുന്നതായിരിക്കും.