റൺഫെസ്റ്റ് 2026: ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ മാരത്തൺ

ഖത്തറിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ 2026 സെപ്റ്റംബർ 25-ന് 'റൺഫെസ്റ്റ് 2026' സംഘടിപ്പിക്കുന്നു. രാവിലെ 7:00 മണി മുതൽ 10:00 മണി വരെ നടക്കുന്ന ഈ മാമാങ്കത്തിൽ പങ്കെടുക്കുന്നവർക്കായി 1.3 കിലോമീറ്റർ സർക്യൂട്ടിൽ ചിപ്പ്-ടൈംഡ് റേസുകളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായുള്ള മിനി കിഡ്സ് (3-6 വയസ്സ്), ജൂനിയേഴ്സ് (7-11 വയസ്സ്) വിഭാഗങ്ങൾക്ക് പുറമെ ഫൺ റൺ, 5 കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

മത്സരങ്ങൾക്ക് പുറമെ സന്ദർശകർക്കായി സജീവമായ 'ഇവൻറ് വില്ലേജും' ചടങ്ങിൽ ഒരുക്കുന്നുണ്ട്. പ്രധാന സ്റ്റേജ്, വാർമ്മപ്പ് സെഷനുകൾ, എക്സിബിറ്റർ സ്റ്റാളുകൾ, വിവിധ കുടുംബ സൗഹൃദ വിനോദങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. മികച്ച വിജയം നേടുന്നവരെ ആദരിക്കുന്ന പ്രത്യേക പോഡിയം ചടങ്ങോടെയും ദോഹ ഫെസ്റ്റിവൽ സിറ്റിയുടെ ഗിഫ്റ്റ് കാർഡുകൾ സമ്മാനിച്ചുകൊണ്ടും പരിപാടിക്ക് സമാപനം ആകും.

Share:

Recent Posts

Malayalam