ഖത്തറിൽ 2026 ഒക്ടോബർ മാസത്തേക്കുള്ള പുതിയ ഇന്ധന വില ഖത്തർ എനർജി (QatarEnergy) പുറത്തുവിട്ടു. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം പെട്രോളിന്റെ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. സെപ്റ്റംബറിൽ 2.00 ഖത്തരി റിയാലായിരുന്ന 91 പ്രീമിയം ഗ്യാസോലിന്റെ (91 Premium Gasoline) വില ഒക്ടോബറിൽ 1.95 റിയാലായി കുറഞ്ഞു.
അതേസമയം, മറ്റ് ഇന്ധന വിലകളിൽ മാറ്റമില്ലാതെ തുടരുകയാണ്. 95 സൂപ്പർ ഗ്യാസോലിൻ (95 Super Gasoline) ലിറ്ററിന് 2.10 റിയാലായും, ഡീസൽ ലിറ്ററിന് 2.05 റിയാലായും സെപ്റ്റംബറിലെ അതേ നിരക്കിൽ തന്നെ ഒക്ടോബറിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.