ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (QMD) ജാഗ്രതാ നിർദ്ദേശം നൽകി. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ മഴയോടൊപ്പം കാഴ്ചപരിധി (visibility) കുറയാനും സാധ്യതയുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ:
- കാറ്റ്: കരയിലും കടലിലും കാറ്റിന്റെ വേഗത 5 മുതൽ 15 നോട്ട്സ് വരെയായിരിക്കും. എന്നാൽ ഇടിമിന്നലോട് കൂടിയ മഴയത്ത് ഇത് 25 നോട്ട്സ് വരെ വീശാൻ സാധ്യതയുണ്ട്.
- കടൽക്ഷോഭം: തീരപ്രദേശങ്ങളിൽ തിരമാലകൾ 1 മുതൽ 3 അടി വരെയും, ഉൾക്കടലിൽ 2 മുതൽ 4 അടി വരെയും ഉയർന്നേക്കാം. മഴ ശക്തമാകുന്ന സമയങ്ങളിൽ ഇത് യഥാക്രമം 5 അടിയും 8 അടിയും വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
- കാഴ്ചപരിധി: കരയിൽ 3 മുതൽ 8 കിലോമീറ്റർ വരെയും, തെക്കൻ മേഖലകളിൽ 2 കിലോമീറ്ററിൽ താഴെയും ആയിരിക്കും കാഴ്ചപരിധി.
കടലിൽ പോകുന്നവരും വാഹനമോടിക്കുന്നവരും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.