ബു സിദ്ര ഇന്റർചേഞ്ചിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

അറ്റകുറ്റപ്പണികളുടെ ഭാഗമായി ബു സിദ്ര ഇന്റർചേഞ്ചിൽ മെയ് 1, 2 തീയതികളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പായ 'അഷ്ഗാൽ' (Ashghal) അറിയിച്ചു.

മുഐദർ/ബു സിദ്ര ഭാഗത്ത് നിന്നും വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ദോഹ ലക്ഷ്യമാക്കിയുള്ള സൽവ റോഡിലേക്കുള്ള എക്സിറ്റാണ് അടച്ചിടുന്നത്. റോഡിലെ ദിശാസൂചക ബോർഡുകളുടെ (Overhead directional sign) അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് ഈ താൽക്കാലിക ക്രമീകരണമെന്ന് അധികൃതർ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കി.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന സമയക്രമം:

  • മെയ് 1 (വെള്ളിയാഴ്ച): പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ.
  • മെയ് 2 (ശനിയാഴ്ച): പുലർച്ചെ 2 മണി മുതൽ രാവിലെ 8 മണി വരെ.

ഈ സമയങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ അനുവദനീയമായ വേഗപരിധി കർശനമായും പാലിക്കണമെന്നും, യാത്രാതടസ്സം ഒഴിവാക്കുന്നതിനായി അധികൃതർ നൽകിയിട്ടുള്ള മാപ്പിൽ സൂചിപ്പിച്ചിരിക്കുന്ന മറ്റ് ബദൽ പാതകളിലൂടെ വാഹനം തിരിച്ചുവിടണമെന്നും അഷ്ഗാൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Share:

Recent Posts

Malayalam