ഖത്തറിലെ മ്യൂസിയങ്ങൾ പെരുന്നാൾ രണ്ടാം ദിനം മുതൽ പൊതുജനങ്ങൾക്കായി തുറക്കുന്നു

പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 21 മുതൽ 27 വരെ എല്ലാ മ്യൂസിയങ്ങളും ഗാലറികളും തുടർച്ചയായി പ്രവർത്തിക്കും. സാധാരണ അവധി ദിവസങ്ങളിൽ പോലും ഈ കാലയളവിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കും. ഈദ് അവധിക്ക് ശേഷം ഖത്തർ മ്യൂസിയംസിന്റെ പതിവ് സമയക്രമത്തിലേക്ക് ഇവ തിരികെ മാറും.

പ്രവർത്തന സമയം (സാധാരണ ദിവസങ്ങളിൽ)

  • ശനി മുതൽ വ്യാഴം വരെ: രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ.
  • വെള്ളി: ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 7 മണി വരെ.
  • പ്രത്യേകം ശ്രദ്ധിക്കാൻ (പ്രതിവാര അവധി ദിവസങ്ങൾ):
  • മാതാഫ് (അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്): തിങ്കളാഴ്ചകളിൽ അവധി.
  • നാഷണൽ മ്യൂസിയം ഓഫ് ഖത്തർ (NMoQ): ചൊവ്വാഴ്ചകളിൽ അവധി.
  • 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം: ചൊവ്വാഴ്ചകളിൽ അവധി.
  • മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (MIA): ബുധനാഴ്ചകളിൽ അവധി.

നിലവിൽ മ്യൂസിയത്തിനകത്തെ ഗാലറികൾ, കഫേകൾ, വിൽപന കേന്ദ്രങ്ങൾ എന്നിവ മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ. പൈതൃക കേന്ദ്രങ്ങളും പുരാവസ്തു ഗവേഷണ മേഖലകളും ഉൾപ്പെടെയുള്ള പുറംഭാഗങ്ങൾ (Outdoor sites) താൽക്കാലികമായി അടഞ്ഞുതന്നെ കിടക്കും. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ മുൻകരുതലുകൾ മ്യൂസിയങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രദർശനങ്ങൾ, ശില്പശാലകൾ, ടൂറുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഖത്തർ മ്യൂസിയംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ qm.org.qa സന്ദർശിക്കാവുന്നതാണ്.

Share:

Recent Posts

Malayalam