ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇൻഡോർ ജിം ദോഹയിൽ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇൻഡോർ ജിം ദി ടോർച്ച് ദോഹയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ദോഹ പുതിയ ഫിറ്റ്നസ് റെക്കോർഡ് സ്ഥാപിച്ചു. നിലത്തുനിന്ന് 247 മീറ്റർ ഉയരത്തിൾ കെട്ടിടത്തിന്റെ 50-ാം നിലയിലാണ് ജിം സ്ഥിതി ചെയ്യുന്നത്.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഉദ്യോഗസ്ഥയായ കാൻസി എൽ-ഡെഫ്രാവി ബുധനാഴ്ച റെക്കോർഡ് സ്ഥിരീകരിച്ചു. ആസ്പയർ സോൺ ഫൗണ്ടേഷന്റെ ആക്ടിംഗ് സിഇഒ അബ്ദുള്ള നാസ്സെ അൽ-നൈമിക്കും ദി ടോർച്ച് ദോഹയുടെ ഏരിയ ജനറൽ മാനേജർ വെയ്ൽ അൽ-ഷെരീഫിനും അവർ സർട്ടിഫിക്കറ്റ് കൈമാറി. മുൻകാല റെക്കോർഡുകളൊന്നുമില്ലാത്ത ഒരു പുതിയ റെക്കോർഡാണിത്. റെക്കോർഡ് സ്ഥാപിക്കുന്നതിനുള്ള എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് എൽ-ഡെഫ്രാവി പറഞ്ഞു.

ആധുനിക ഉപകരണങ്ങളും ഖത്തരി ഹോസ്പിറ്റാലിറ്റിയും സംയോജിപ്പിക്കുന്ന ഒരു സ്വകാര്യ ഫിറ്റ്നസ് സെന്ററായ ദി ടോർച്ച് ക്ലബ്ബിന്റെ ഭാഗമാണ് ജിം. 50, 51 നിലകളിൽ വ്യാപിച്ചുകിടക്കുന്ന ഇത് ദോഹ, ആസ്പയർ സോൺ, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ആസ്പയർ ഡോം എന്നിവയുടെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഒരിടമാണ്. ഒളിമ്പിക് ടോർച്ചിന്റെ ആകൃതിയിലുള്ള പ്രശസ്തമായ ഒരു കെട്ടിടമാണ് ടോർച്ച് ദോഹ. 2006 ലെ ഏഷ്യൻ ഗെയിംസിനായി നിർമ്മിച്ച ഇത് പിന്നീട് ഒരു ആഡംബര ഹോട്ടലായി മാറി. 2022 ലെ ഫിഫ ലോകകപ്പിന് മുമ്പ് സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ 360 ഡിഗ്രി ബാഹ്യ സ്‌ക്രീനും ഇവിടെയുണ്ട്.

ടെക്‌നോജിം ഉപകരണങ്ങൾ ഉപയോഗിച്ച് ഹൈടെക് ഫിറ്റ്‌നസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ ജിം ഹോട്ടലിന്റെ വിശാലമായ ആഡംബര അനുഭവങ്ങൾക്ക് ആക്കം കൂട്ടും.

Share:

Recent Posts

Malayalam