വിസിറ്റ് ഖത്തർ ഔദ്യോഗിക വാട്ട്സാപ്പ് ചാനൽ ആരംഭിച്ചു

ഡിജിറ്റൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും സ്മാർട്ട് ടൂറിസത്തെ പിന്തുണയ്ക്കുന്നതിനുമായി, വിസിറ്റ് ഖത്തർ തങ്ങളുടെ ഔദ്യോഗിക വാട്ട്സാപ്പ് ചാനൽ ആരംഭിച്ചു. പുതിയ പ്ലാറ്റ്‌ഫോം ടൂറിസം ആകർഷണങ്ങൾ, സാംസ്കാരിക പരിപാടികൾ, രാജ്യത്തുടനീളമുള്ള പ്രധാന സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ഈ ചാനലിൽ നിന്നും ലഭിക്കും.

ലളിതമായ ലിങ്ക് അല്ലെങ്കിൽ ക്യുആർ കോഡ് വഴി ചേരാൻ എളുപ്പമുള്ള ഈ ചാനൽ ഒരു വൺ-വേ കമ്മ്യൂണിക്കേഷൻ ഉപകരണമായി പ്രവർത്തിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് അവരുടെ ഫോണുകളിൽ നേരിട്ട് ക്യൂറേറ്റഡ് അപ്‌ഡേറ്റുകൾ ലഭിക്കും.

സബ്‌സ്‌ക്രൈബർമാർക്ക് ആകർഷകമായ ഉള്ളടക്കം, ഇന്ററാക്ടിവ് പോളുകൾ, സമയബന്ധിതമായ അറിയിപ്പുകൾ എന്നിവ പ്രതീക്ഷിക്കാം, ഇതെല്ലാം അവരുടെ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. സൗകര്യപ്രദവും വിശ്വസനീയവുമായ വിവര സ്രോതസ്സ് നൽകുന്നതിന് വാട്ട്‌സ്ആപ്പിന്റെ ആഗോള വ്യാപ്തി ഈ സംരംഭം ഉപയോഗിക്കുന്നു.

യാത്ര ആസൂത്രണം ചെയ്യുന്ന അന്താരാഷ്ട്ര സന്ദർശകർക്കും ഖത്തറിലെ ഇവന്റുകളെയും അനുഭവങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന നിവാസികൾക്കും ചാനൽ ലഭ്യമാണ്. ടൂറിസം നവീകരണത്തിൽ നേതൃത്വം നൽകാനുള്ള വിസിറ്റ് ഖത്തറിന്റെ ശ്രമങ്ങളിലെ മറ്റൊരു ചുവടുവയ്പ്പാണിത്.

Share:

Recent Posts

Malayalam