ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ചിലെ അണ്ടർപാസ്സ്‌ താൽക്കാലികമായി അടച്ചിടുന്നു

ഖലീഫ ബൊളിവാർഡിലെ ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ചിലെ അണ്ടർപാസ്, ഗരാഫത്ത് അൽ റയ്യാനിൽ നിന്ന് ദോഹയിലേക്കുള്ള ഗതാഗതത്തിനായി താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. 2025 ഒക്ടോബർ 17 വെള്ളിയാഴ്ച അർദ്ധരാത്രി 12 മുതൽ രാവിലെ 10 വരെ മൊത്തം എട്ട് മണിക്കൂർ ഉണ്ടർപാസ്സ്‌ അടച്ചിടും.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഇത് നടപ്പിലാക്കുക. ഈ സമയത്ത്, അറ്റാച്ച് ചെയ്ത മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ, ഇന്റർചേഞ്ചിലെ ഉപരിതല-തല (അറ്റ്-ഗ്രേഡ്) സിഗ്നലുകൾ ഒരു ബദൽ മാർഗമായി ഉപയോഗിക്കാൻ ഡ്രൈവർമാരോട് നിർദ്ദേശിക്കുന്നു.

Share:

Recent Posts

Malayalam