ഖത്തറിൽ അറ്റകുറ്റപ്പണികൾക്കായി രണ്ട് റോഡുകൾ താത്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ പ്രഖ്യാപിച്ചു.
ദോഹയിലേക്കുള്ള ദിശയിലുള്ള ഉം ബാബ് ഇന്റർചേഞ്ചിലെ സാൽവ റോഡിൽ ആദ്യ അടച്ചിടൽ നടക്കും. 2025 മെയ് 11 ഞായറാഴ്ച മുതൽ 2025 ജൂൺ 11 ബുധനാഴ്ച വരെ ഒരു മാസത്തേക്ക് ഈ അടച്ചിടൽ നീണ്ടുനിൽക്കും. എല്ലാ രാത്രിയിലും അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 വരെയാൻ അടച്ചിടുക.
ലുസൈലിലേക്ക് പോകുന്ന ലെഗ്തൈഫിയ സ്ട്രീറ്റിലാണ് രണ്ടാമത്തെ അടച്ചിടൽ. 2025 മെയ് 10 ശനിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 7 വരെ അഞ്ച് മണിക്കൂർ ഇത് അടച്ചിടും. ഈ സമയത്ത് വാദി ബുസിദ്ര സ്ട്രീറ്റിലേക്ക് ഗതാഗതം തിരിച്ചുവിടും. ഡ്രൈവർമാർ സുരക്ഷിതരായിരിക്കാൻ ബദൽ വഴികൾ ഉപയോഗിക്കാനും റോഡ് അടയാളങ്ങളും വേഗത പരിധികളും പാലിക്കാനും അഷ്ഗാൽ നിർദ്ദേശിച്ചു.