ഖത്തറിൽ റൗദത്ത് അൽ ഗെസ്‌ലാനിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം

ഖത്തറിലെ റൗദത്ത് അൽ ഗെസ്‌ലാനിയ സ്ട്രീറ്റിന്റെ (Rawdat Al Ghezlaniya Street) ഒരു ഭാഗം താത്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ (Ashghal) അറിയിച്ചു. അൽ വുക്കൈർ സൗത്തിലെ റോഡ് വികസന പദ്ധതികളുടെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് റോഡ് അടച്ചിടുന്നത്. 2026 ജനുവരി 30 വെള്ളിയാഴ്ച അർദ്ധരാത്രി 12 മണി മുതൽ ഫെബ്രുവരി 13 വെള്ളിയാഴ്ച വരെ 15 ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ ദിവസങ്ങളിൽ റൗദത്ത് അൽ ഗെസ്‌ലാനിയ സ്ട്രീറ്റിലൂടെ കിഴക്കോട്ട് പോകുന്ന വാഹനങ്ങൾ സ്ട്രീറ്റ് നമ്പർ 1035 വഴി തിരിഞ്ഞ് പോകണം. തുടർന്ന് സ്ട്രീറ്റ് 1326, 1327, 1329 എന്നിവ വഴി യു-ടേൺ എടുത്ത് ജെറിയാൻ അൽ സഹ്ം സ്ട്രീറ്റിൽ (Jeryan Al Sahm Street) പ്രവേശിച്ചു യാത്ര തുടരാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Share:

Recent Posts

Malayalam