ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ 'അഷ്ഗാൽ' (Ashghal), നാഗ അൽ സഹ്ല സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. ഗറാഫത്ത് അൽ റയ്യാൻ സ്ട്രീറ്റിൽ നിന്നും ബാനി ഹജർ (Bani Hajer) ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 6 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ അഞ്ച് മണിക്കൂർ നേരത്തേക്കാണ് ഈ നിയന്ത്രണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഈ നടപടി. ഗറാഫത്ത് അൽ റയ്യാൻ സ്ട്രീറ്റിൽ നിന്നും വരുന്ന വാഹനങ്ങൾ ബൊളിവാർഡ് സ്ട്രീറ്റിലെ ഗറാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് വഴി തിരിയണം. തുടർന്ന് ബാനി ഹജർ ഇന്റർചേഞ്ച് ഉപയോഗിച്ച് അൽ ഷഹാമ സ്ട്രീറ്റിലൂടെ (Al Shahama Street) നിശ്ചിത ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടരാവുന്നതാണ്.