അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി തുമാമ സ്റ്റേഡിയം ഇന്റർചേഞ്ചിൽ (Thumama Stadium Interchange) ഭാഗികമായി ഗതാഗതം തടസ്സപ്പെടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. മിസൈദ് റോഡിൽ നിന്ന് സബാഹ് അൽ അഹമ്മദ് കോറിഡോറിലേക്ക് (Sabah Al Ahmed Corridor) പോകുന്ന എക്സിറ്റ് 32A (Exit 32A) വഴിയുള്ള ഗതാഗതമാണ് നിയന്ത്രിക്കുന്നത്.
2026 ഫെബ്രുവരി 13 വെള്ളി, 14 ശനി എന്നീ ദിവസങ്ങളിൽ 8 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ റോഡ് അടച്ചിടും. ഈ സമയങ്ങളിൽ മിസൈദ് റോഡിൽ നിന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് (Hamad International Airport) പോകുന്നവർ അഷ്ഗാൽ മാപ്പിൽ നിർദേശിച്ചിട്ടുള്ള ബദൽ വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അഷ്ഗാൽ ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.