Ras Abrouk,

റാസ് അബ്രോക്കിലെ പുതിയ മരുഭൂമി വിനോദ സഞ്ചാരികൾക്കായി തുറന്ന് വിസിറ്റ് ഖത്തർ!

പ്രീമിയം ഡെസ്റ്റിനേഷനായ റാസ് അബ്രൂക്കിലെ (Ras Abrouq) മരുഭൂമി വിനോദ സഞ്ചാരികൾക്കായി തുറന്ന് വിസിറ്റ് ഖത്തർ. വടക്ക്-പടിഞ്ഞാറൻ ഖത്തറിലെ യുനെസ്‌കോ സംരക്ഷിത അൽ-റീം ബയോസ്ഫിയർ റിസർവിൻ്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഈ മരുഭൂമി സന്ദർശകർക്ക് ഒരു പുതിയ അനുഭവം സമ്മാനിക്കുന്നു.

ഡിസംബർ 18 മുതൽ ജനുവരി 18 വരെ ഇവിടം തുറന്നു പ്രവർത്തിക്കും. മരുഭൂമിയുടെ സാഹസികതയും ശാന്തതയും പ്രീമിയം ഓഫറിൽ മിതമായ നിരക്കിൽ ആക്സസ് ചെയ്യാനും ആസ്വദിക്കാനും വിനോദ സഞ്ചാരികൾക്ക് കഴിയും.

ഇവിടുത്തെ ഹാബിറ്റാസ് റിസോർട്ട്, ദി ഡെസേർട്ട് എസ്കേപ്പ്, ഫിലിം സിറ്റി, വൈൽഡ് ലൈഫ് പാർക്ക്, ഗ്ലാമ്പിംഗ് സോൺ എന്നിവ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

പ്രായഭേദമന്യേ ഓരോ ആളിനും ആഘോഷിക്കാനാവുന്ന ആകർഷകമായ അനുഭവങ്ങൾ ഇവിടെ ഉണ്ടാകുമെന്ന് വിസിറ്റ് ഖത്തറിലെ ഫെസ്റ്റിവൽസ് ആൻഡ് ഇവൻ്റ്‌സ് ഡയറക്ടർ അഹമ്മദ് ഹമദ് അൽ ബിനാലി പറഞ്ഞു.

Share:

Recent Posts

Malayalam