പ്രശസ്ത ഫിലിപ്പീൻ റോക്ക് ബാൻഡ് റിവർമായ, അവരുടെ പ്രശസ്ത ഗാനങ്ങൾ ദോഹയിൽ പാടും !

പ്രശസ്ത ഫിലിപ്പീൻ റോക്ക് ബാൻഡായ റിവർമായ ദോഹയിൽ ആവേശകരമായ സംഗീത പരിപാടി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 7 ന് ഖത്തർ നാഷണൽ കോൺവെൻഷൻ സെന്ററിൽ (QNCC) ബാൻഡിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൺസർട്ട് നടക്കും.

ഒരു രാത്രിയിലുടനീളം അർധകരെ ആവേശത്തിൽ ആഴ്ത്തുന്ന ഈ കൺസർട്ടിൽ, ബാൻഡിന്റെ പ്രശസ്ത ഗാനങ്ങളായ, '214', 'Elesi, 'Himala', 'Kisapmata)', 'Awit ng Kabataan' എന്നിവ ഉൾപ്പെടും.

1994-ൽ രൂപം കൊണ്ട റിവർമായ, ഓറിജിനൽ പിലിപിനോ മ്യൂസിക് (OPM) ഉയര്‍ത്തിപ്പിടിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ഈ കൺസർട്ട് ബാൻഡിന്റെ പ്രശസ്ത അംഗങ്ങളായ ബാംബൂ, റിക്കോ ബ്ലാങ്കോ, മാർക്ക് എസ്ക്വറ്റ, നാഥൻ അസർകോൺ എന്നിവർ ഒന്നിക്കുന്ന ചരിത്ര നിമിഷമാണ് വരാൻ പോകുന്നത്.

കൺസർട്ടിന്റെ ടിക്കറ്റുകൾ ഇന്നലെ മുതൽ ലഭ്യമാണ്. സ്റ്റാൻഡിംഗ് ജനറൽ അഡ്മിഷൻ വിഭാഗത്തിൽ ടിക്കറ്റുകൾക്ക് QR150 മുതൽ ലഭ്യമാണ്.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam