ദോഹ മെട്രോയും ലുസൈൽ ട്രാമും ജനങ്ങൾക്ക് അൺലിമിറ്റഡ് റൈഡ് ഓഫർ ചെയ്ത, 30 ദിവസത്തെ മെട്രോ പാസിൻ്റെ പ്രമോഷണൽ നിരക്ക് 2025 ഏപ്രിൽ വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചു. പ്രമോഷനിലെ മെട്രോപാസ് QR 99 എന്ന ഓഫറിൽ ലഭ്യമാണ്.
ഈ ഓഫർ ആദ്യം 2024 ഡിസംബർ 31 ന് അവസാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ഓഫർ നാല് മാസത്തേക്ക് കൂടി (2025 ഏപ്രിൽ 30) നീട്ടിയിരിക്കുകയാണ്. ആദ്യം ഗേറ്റിൽ കാർഡ് ടാപ്പ് ചെയ്ത തീയതി മുതൽ തുടർച്ചയായി 30 കലണ്ടർ ദിവസങ്ങളിൽ പരിധിയില്ലാത്ത റൈഡുകൾ ലഭ്യമാണ്.