ഷാർക്ക് ഇന്റർസെക്ഷനിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു

കോർണിഷ് റോഡിൽ നിന്ന് ജി-റിംഗ് റോഡിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഷാർക്ക് ഇന്റർസെക്ഷനിൽ താൽക്കാലിക ഗതാഗത നിരോധനം പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു.

നാല് ദിവസം ഗതാഗത നിരോധനം തുടരും. സെപ്റ്റംബർ 12, 15 തീയതികളിൽ പുലർച്ചെ 2 മുതൽ രാവിലെ 10 വരെയും സെപ്റ്റംബർ 13, 14 തീയതികളിൽ പുലർച്ചെ 2 മുതൽ രാവിലെ 8 വരെയും ആയിരിക്കും.

പതിവ് റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടൽ ആവശ്യമാണെന്ന് അഷ്ഗാൽ പറഞ്ഞു. ഡ്രൈവർമാർ വേഗത പരിധി പാലിക്കുകയോ തുറന്ന പാതകൾ ഉപയോഗിക്കുകയോ സമീപത്തുള്ള ഇതര മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.

Share:

Recent Posts

Malayalam