വീക്കെൻഡിൽ ഖത്തറിലുടനീളം ശക്തമായ കാറ്റ്, മഴ എന്നിവയ്ക്ക് സാധ്യത

ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 2025 മാർച്ച് 8 ശനിയാഴ്ച വരെ താപനില കുറഞ്ഞത് 20°C മുതൽ പരമാവധി 27°C വരെ ആയിരിക്കുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

ക്‌ളൗഡ്‌ കവറും ഇടയ്ക്കിടെയുള്ള മഴയും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പകൽ സമയത്ത് താപനില മിതമായതോ താരതമ്യേന ചൂടുള്ളതോ ആയിരിക്കും. വെള്ളിയാഴ്ച കാറ്റ് , കിഴക്ക് മുതൽ തെക്കുകിഴക്ക് വരെയും, ശനിയാഴ്ച വടക്കുകിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെയും ആയിരിക്കും. കാറ്റിന്റെ വേഗത 10-20 നോട്ട് ആയിരിക്കും, ചില സമയങ്ങളിൽ പരമാവധി 25 നോട്ട് വരെ വേഗതയിൽ വീശും.

Share:

Recent Posts

Malayalam