ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത: ഞായറും തിങ്കളും ജാഗ്രതാ നിർദ്ദേശം

ഖത്തറിൽ ഞായർ, തിങ്കൾ (ഫെബ്രുവരി 15, 16) ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് കാരണം ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇത് പലയിടങ്ങളിലും കാഴ്ചപരിധി (visibility) കുറയാൻ കാരണമായേക്കും.

ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ സമുദ്ര മുന്നറിയിപ്പും (Marine Warning) പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Share:

Recent Posts

Malayalam