ഈ ആഴ്ച്ചയിൽ അവസാനം ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും-കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് !

ഈ ആഴ്ചയിൽ അവസാനം സമുദ്രത്തിലെ കാറ്റ് ശക്തിയാര്‍ജ്ജിക്കുമെന്നും ശക്തമായ കാറ്റും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പു നൽകി കാലാവസ്ഥ വകുപ്പ്.

നവംബര്‍ 16 വരെ, ദിവസങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസുമാകും. വെള്ളിയും ശനിയും രാവിലെ മഞ്ഞും രാത്രിയില്‍ മേഘങ്ങളും രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറായിരിക്കും, മണിക്കൂറിൽ 5 മുതൽ 16 നോട്ട് വരെ വേഗതയോടെ വീശും. ചില സമയങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 24-25 നോട്ട് വരെ ശക്തിയാര്‍ജ്ജിക്കാനും സാധ്യതയുണ്ട്.

കടല്‍ തിരമാലകള്‍ സാധാരണ 3 മുതല്‍ 6 അടി വരെ ഉയരുന്നതായിരിക്കും. ചില സമയങ്ങളിൽ 10 അടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

നവംബര്‍ 12-നു പുറപ്പെടുവിച്ച മുന്നറിയിപ്പ് ഈ വാരാന്ത്യവും ബാധകമാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

Share:

Recent Posts

Malayalam