ഉംറ സീസണിന്റെ ഔദ്യോഗിക കലണ്ടർ പുറത്തിറക്കി സൗദി

സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ഇസ്ലാമിക വർഷമായ 1447 AH-ലെ ഉംറ സീസണിന്റെ ഔദ്യോഗിക കലണ്ടർ പുറത്തിറക്കി. ഇത് 2025 മുതൽ 2026 കാലഘട്ടറ്റത്തേക്കുള്ളതാണ്. ഉംറയ്ക്കായി രാജ്യം സന്ദർശിക്കാൻ പദ്ധതിയിടുന്ന അന്താരാഷ്ട്ര തീർഥാടകർക്കുള്ള പ്രധാന തീയതികളും സമയപരിധിയും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.

സൗദി അറേബ്യയ്ക്ക് പുറത്തുനിന്നുള്ള തീർഥാടകർക്ക് 2025 ജൂൺ 11 (15 ദുൽ-ഹിജ്ജ 1447) മുതൽ ഉംറ നിർവഹിക്കാൻ തുടങ്ങാമെന്ന് മന്ത്രാലയം അറിയിച്ചു. 2025 ജൂൺ 10 മുതൽ ഉംറ വിസകൾ ഒരു ദിവസം മുമ്പ് വിതരണം ചെയ്തു തുടങ്ങും.

സൗദി അറേബ്യയിലെ ഉംറ കമ്പനികളും വിദേശ ട്രാവൽ ഏജൻസികളും തമ്മിലുള്ള എല്ലാ കരാറുകളും 2025 മെയ് 27-നകം പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു.

മറ്റ് പ്രധാന സമയപരിധികൾ:

  • ഉംറ വിസകൾ നൽകുന്നതിനുള്ള അവസാന ദിവസം: 2026 മാർച്ച് 20 (1 ശവ്വാൽ 1447)
  • തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള അവസാന ദിവസം: 2026 ഏപ്രിൽ 3 (15 ശവ്വാൽ 1447)
  • തീർത്ഥാടകർക്ക് രാജ്യം വിടാനുള്ള അവസാന സമയപരിധി: 2026 ഏപ്രിൽ 18 (1 ദുൽ-ഖിദ് 1447)

മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും സന്ദർശകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ഉംറ സീസൺ സുഗമമായി നടത്താൻ സഹായിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ തീയതികൾ.

Share:

Recent Posts

Malayalam