അറ്റകുറ്റപ്പണികൾക്കായി രണ്ടിടത്ത് താൽക്കാലികമായി റോഡ് അടച്ചിടുന്നു

അറ്റകുറ്റപ്പണികൾക്കും പുനഃസ്ഥാപന പ്രവർത്തനങ്ങൾക്കുമായി രണ്ട് പ്രധാന സ്ഥലങ്ങളിൽ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) താൽക്കാലികമായി അടച്ചിടൽ പ്രഖ്യാപിച്ചു. നവംബർ 7 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ നവംബർ 8 ശനിയാഴ്ച രാവിലെ 7 മണി വരെ ജബൂർ ബിൻ അഹമ്മദ് ഇന്റർസെക്ഷൻ നാല് ദിശകളിൽ നിന്നുമുള്ള ഗതാഗതതം പൂർണ്ണമായും അടച്ചിടും.

കൂടാതെ, നവംബർ 6 വ്യാഴാഴ്ച മുതൽ നവംബർ 9 ഞായറാഴ്ച വരെ ദിവസവും രാത്രി 9 നും പുലർച്ചെ 5 നും ഇടയിൽ ഐൻ ഹെൽത്താൻ റൗണ്ട്എബൗട്ടിൽ നിന്ന് അൽ ഗവാസ് സ്ട്രീറ്റിലേക്ക് വരുന്ന ഗതാഗതത്തിനായി അൽ കോർണിഷ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചിടും. വാഹനമോടിക്കുന്നവർ വേഗത പരിധി പാലിക്കണമെന്നും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ വഴിതിരിച്ചുവിടൽ വഴികൾ പിന്തുടരണമെന്നും അഷ്ഗൽ അഭ്യർത്ഥിച്ചു.

Share:

Recent Posts

Malayalam