അൽ ബലാദിയ ഇന്റർസെക്ഷന് ചുറ്റുമുള്ള റോഡുകൾ താൽകാലികമായി അടക്കുന്നു

ഒക്ടോബർ 12 ഞായറാഴ്ച പുലർച്ചെ 12 മുതൽ പുലർച്ചെ 5 വരെ അൽ ബലാദിയ ഇന്റർസെക്ഷനിലേക്കുള്ള എല്ലാ റോഡുകളും എല്ലാ ദിശകളിലേക്കും പൂർണ്ണമായും അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.

റോഡ് അടയാളപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കാൻ താൽക്കാലിക അടച്ചിടൽ ആവശ്യമാണ്. ഈ സമയത്ത് ഡ്രൈവർമാർ വേഗത പരിധി പാലിക്കണമെന്നും അംഗീകൃത വഴിതിരിച്ചുവിടൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ ആവശ്യപ്പെട്ടു.

Share:

Recent Posts

Malayalam