റമദാൻ മാസത്തെ വരവേൽക്കാനായി ഒരുങ്ങി സൂഖ് അൽ വക്ര. റമദാൻ ഷോപ്പിംഗ് ഫെയർ 2026-ന് സൂഖ് അൽ വക്രയുടെ കടൽതീരത്ത് തുടക്കമായി. ഫെബ്രുവരി 8 മുതൽ 27 വരെയാണ് മേള നടക്കുന്നത്. റമദാൻ മാസത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. പരമ്പരാഗത ശൈലിയിലുള്ള സൂഖിന്റെ അന്തരീക്ഷവും കടൽതീരത്തിന്റെ മനോഹാരിതയും സന്ദർശകർക്ക് വേറിട്ടൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കും.
ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 10 മണി വരെയാണ് മേളയുടെ പ്രവർത്തന സമയം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം റമദാൻ ഒരുക്കങ്ങൾക്കായി സന്ദർശകർക്ക് ഇവിടേക്ക് എത്തിച്ചേരാം.
പ്രധാന വിവരങ്ങൾ:
- സ്ഥലം: സൂഖ് അൽ വക്ര (സീ ഫ്രണ്ട്)
- തീയതി: 2026 ഫെബ്രുവരി 8 മുതൽ 27 വരെ
- സമയം: ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 10:00 വരെ