Ramadan Expo

എംഒഎം, ഹസാദ് സംഘടിപ്പികുന്ന റമദാൻ എക്‌സ്‌പോ ഇന്ന് ആരംഭിക്കും

ഉം സലാൽ വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ചേർന്ന് നടത്തുന്ന റമദാൻ എക്സ്പോ ഇന്ന് ആരംഭിക്കും.

പ്രധാനമായും ഈത്തപ്പഴങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധതരം ഈത്തപ്പഴങ്ങളും സുഗന്ധദ്രവ്യങ്ങളും ടേബിൾ സപ്ലൈകളും പോലുള്ള മറ്റ് റമദാൻ അവശ്യവസ്തുക്കളും പരിപാടിയിൽ പ്രദർശിപ്പിക്കും. പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആറ് പ്രദർശനങ്ങളും ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിൽ നടന്നിരുന്നു.

Share:

Recent Posts

Malayalam