ഖത്തറിൽ മഴക്കാലത്തിന് സമാപനം; ഏപ്രിൽ 29 മുതൽ 'അൽ-റഷ' നക്ഷത്രം ദൃശ്യമാകും

ഖത്തറിൽ ഏപ്രിൽ 29 മുതൽ 'അൽ-റഷ' (Al-Rasha) നക്ഷത്രം ദൃശ്യമായിത്തുടങ്ങുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (Qatar Meteorology Department) അറിയിച്ചു. ഈ നക്ഷത്രം ആകാശത്ത് കാണുന്നതോടെ രാജ്യത്തെ മഴക്കാലത്തിന് സമാപനമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ഈ മാറ്റത്തോടെ വരും ദിവസങ്ങളിൽ രാജ്യത്ത് താപനില വർദ്ധിക്കാൻ തുടങ്ങും. പകൽ സമയങ്ങളിൽ പൊതുവെ ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെങ്കിലും, രാത്രികാലങ്ങളിൽ മിതമായ കാലാവസ്ഥ അനുഭവപ്പെടും. അടുത്ത 13 ദിവസത്തേക്കാണ് 'അൽ-റഷ' നക്ഷത്രത്തിന്റെ സാന്നിധ്യമുള്ള ഈ പ്രത്യേക കാലാവസ്ഥാ ഘട്ടം തുടരുകയെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.

Share:

Recent Posts

Malayalam