passport

ഖത്തറിന്റെ പാസ്‌പോർട്ട് ഉടമകൾക്ക് 112 രാജ്യങ്ങളിലേക്ക് വിസയൊന്നും ഇല്ലാതെ യാത്ര ചെയ്യാം ;ഗ്ലോബൽ പാസ്‌പോർട്ട് റാങ്കിങ്ങിൽ ഖത്തർ ആറ് സ്ഥാനങ്ങൾ മുകളിലേക്ക്

വിവിധ രാജ്യങ്ങളുടെ പാസ്പോർട്ട് വിശകലനം ചെയ്ത ശേഷം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ ലിസ്റ്റ് പുറത്തിറക്കി ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2025. ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ (IATA) ഡാറ്റ ഉപയോഗിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വിസയൊന്നും ഇല്ലാതെ യാത്ര ചെയ്യാവുന്ന 199 രാജ്യങ്ങളുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. അതിൽ, ഗ്ലോബൽ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ മുകളിലേക്ക് കയറി ഖത്തർ 47 ആമത് എത്തി.

2024 ജനുവരിയിൽ 53-ാം സ്ഥാനത്തായിരുന്ന ഖത്തറിന്റെ പാസ്‌പോർട്ട് ഉടമകൾക്ക് 227 രാജ്യങ്ങളിൽ 112 രാജ്യങ്ങളിലേക്ക് വിസയൊന്നും ഇല്ലാതെ യാത്ര ചെയ്യാം. 2020, 2021, 2022, 2023 വർഷങ്ങളിൽ രാജ്യം യഥാക്രമം 54, 60, 53, 55-ാം സ്ഥാനങ്ങളിലായിരുന്നു.

ജിസിസി രാജ്യങ്ങളിൽ, 185 രാജ്യങ്ങളിലേക്ക് വിസയൊന്നും ഇല്ലാതെ യാത്ര ചെയ്യാവുന്ന യുഎഇക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ഖത്തർ. മറ്റ് ഗൾഫ് രാജ്യങ്ങൾ ഇപ്രകാരമാണ് റാങ്ക് ചെയ്യപ്പെടുന്നത്: കുവൈത്ത് (50-ാം, 99 രാജ്യങ്ങൾ), ബഹ്‌റൈൻ (58-ാം, 87 രാജ്യങ്ങൾ), സൗദി അറേബ്യ (58-ാം, 87 രാജ്യങ്ങൾ), ഒമാൻ (59-ാം, 86 രാജ്യങ്ങൾ).

സിംഗപ്പൂരാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്. 195 രാജ്യങ്ങളിലേക്ക് വിസയൊന്നും ഇല്ലാതെ യാത്ര ചെയ്യാം.193 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള ജപ്പാൻ രണ്ടാം സ്ഥാനത്താണ്.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam