cybersecurity

2025-ൽ ഖത്തറിലെ സൈബർസെക്യൂരിറ്റി മാർക്കറ്റിന്റെ വരുമാനം $143 മില്യൺ എത്തും

ഖത്തറിലെ സൈബർസെക്യൂരിറ്റി വിഭാഗത്തിന്റെ വരുമാനം 2025-ൽ, $143 മില്യൺ എത്തുമെന്ന് സ്റ്റാറ്റിറ്റിസ്റ്റയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പല വിഭാഗങ്ങളിൽ നിന്ന്, സെക്യൂരിറ്റി സർവീസ് വിഭാഗത്തിന്റെ മാർക്കറ്റ് മൂല്യം $79.90 മില്യൺ എത്തും. ഖത്തറിലെ സൈബർ ഭീഷണികളെ നേരിടുന്ന സെക്യൂരിറ്റി സർവീസുകളുടെ ഉയർന്ന ആവശ്യകത ഇതിലൂടെ വ്യക്തമാകുന്നു.

2025-2029 കാലയളവിൽ, ഈ വിപണിയിൽ പ്രതിവർശം 8.17% വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2029-ആകുമ്പോഴേക്കും വിപണി മൂല്യം $195.80 മില്യൺ എത്തും.

ഡിജിറ്റൽ ആസ്തികളുടെ സംരക്ഷണത്തിന് ഖത്തർ നൽകുന്ന പ്രാധാന്യവും, സൈബർസെക്യൂരിറ്റി നടപടികളിൽ ചിലവിടുന്ന നിക്ഷേപവും അടിവരയിടുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഖത്തറിലെ സൈബർസെക്യൂരിറ്റി വിപണിയുടെ സ്ഥിരതയുള്ള വളർച്ചാ സാധ്യത ഇത് വ്യക്തമാക്കുന്നു.

ആഗോളതലത്തിൽ സൈബർസെക്യൂരിറ്റി വിപണിയിൽ ഏറ്റവും കൂടുതൽ വരുമാനം അമേരിക്കയിൽ നിന്നാണ്. $88,250 മില്യൺ. ആഗോള സൈബർസെക്യൂരിറ്റി വ്യവസായത്തിൽ, യുഎസിന്റെ ശക്തി ഈ റിപ്പോർട്ടിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam