2025 ലെ ആദ്യ എട്ട് മാസങ്ങളിൽ 3.27 മില്യണിലധികം ആളുകൾ ഖത്തർ സന്ദർശിച്ചതായി അൽ വതൻ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ സന്ദർശകർ ജിസിസി രാജ്യങ്ങളിൽ നിന്നാണ് (36.8%), തുടർന്ന് യൂറോപ്പ് (24.6%), ഏഷ്യ-പസഫിക് എന്നിവ. കണക്കുകൾ പ്രകാരം, ഏകദേശം 1.2 മില്യൺ സന്ദർശകർ ജിസിസിയിൽ നിന്നും, 800,000 ൽ അധികം യൂറോപ്പിൽ നിന്നും, ഏകദേശം 710,000 ഏഷ്യ-പസഫിക്കിൽ നിന്നുമാണ്.
മിക്ക വിനോദസഞ്ചാരികളും വിമാനമാർഗ്ഗവും മറ്റുള്ളവർ റോഡ്, കടൽ മാർഗവുമാണ് എത്തിയത്. ജനുവരിയിലാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് 637,000 പേർ സന്ദർശനം നടത്തി. ജൂലൈയിൽ ഏറ്റവും കുറവ് 318,000 ആയിരുന്നു. വേനൽക്കാല മാസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു. 2025 ന്റെ ആദ്യ പകുതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3% വർധനവാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായതെന്ന് ഖത്തർ ടൂറിസം പറഞ്ഞു.