സെപ്റ്റംബർ 7 ന് നടക്കുന്ന ഖത്തർ-റഷ്യ സൗഹൃദ മത്സരത്തിന് പ്രവേശനം സൗജന്യം

സെപ്റ്റംബർ 7ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് ഖത്തർ-റഷ്യ സൗഹൃദ മത്സരം ആരാധകർക്ക് സൗജന്യമായി കാണാമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) അറിയിച്ചു. കിക്കോഫ് വൈകുന്നേരം 6:15 ന് ആണ്.

ഒക്ടോബറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഏഷ്യൻ പ്ലേ ഓഫുകൾക്കുള്ള ഖത്തറിന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ മത്സരം. ഈ ആഴ്ചയുടെ തുടക്കത്തിൽ, ക്ലോസ്ഡ് ഡോർ സൗഹൃദ മത്സരത്തിൽ ഖത്തർ ബഹ്‌റൈനുമായി 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ദോഹയിൽ വെച്ച് ഒക്ടോബർ 8 ന് ഖത്തർ ഒമാനെയും ഒക്ടോബർ 14 ന് യുഎഇയെയും പ്ലേ ഓഫുകളിൽ നേരിടും.

Share:

Recent Posts

Malayalam