ഗൾഫ് മേഖലയിലെ ടൂറിസം വളർച്ചയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

ഗൾഫ് മേഖലയിൽ ഏറ്റവും ഉയർന്ന ടൂറിസം വളർച്ച രേഖപ്പെടുത്തി ഖത്തർ. ഹോട്ടൽ മുറി ബുക്കിങ്ങുകളിൽ 22% വർധനയും സന്ദർശകരുടെ എണ്ണത്തിൽ 25% വർധനവും ഉണ്ടായി.

2024 ൽ ഖത്തറിന്റെ ജിഡിപിയിലേക്ക് ടൂറിസം 55 ബില്യൺ റിയാലുകൾ സംഭാവന ചെയ്തു. മൊത്തം ജിഡിപിയുടെ 8% ടൂറിസം മേഖലയാണ് സംഭാവന ചെയ്യുന്നത്. 2030 ലെ ടൂറിസം ജിഡിപി വിഹിതം 12% ത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

തുടർച്ചയായ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, ഖത്തർ നിരവധി ബീച്ച്ഫ്രണ്ട് പദ്ധതികൾ ആരംഭിക്കുന്നു, അതിൽ 20 ബില്യൺ റിയാലിന്റെ സിമൈസ്മ വികസനവും ഫെയർമോണ്ട് ആൻഡ് റാഫിൾസ് ഹോട്ടലിനായി ഒരു പുതിയ ബീച്ചും ഉൾപ്പെടുന്നു. ഒരു പൊതു-സ്വകാര്യ ബീച്ചും പ്രഖ്യാപിക്കാനിരിക്കുകയാണ്.

ഖത്തർ മെഡിക്കൽ ടൂറിസ മേഖലയിൽ വികസിക്കുകയും, ഫിഫ അണ്ടർ-17 ലോകകപ്പ്, ഫോർമുല 1, വരാനിരിക്കുന്ന 2027 ബാസ്കറ്റ്ബോൾ ലോകകപ്പ് തുടങ്ങിയ പ്രധാന ആഗോള പരിപാടികൾ ഉപയോഗപ്പെടുത്തി സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്ത് നിലവിൽ 40,000 ഹോട്ടൽ മുറികളുണ്ട്, 7,000 എണ്ണം കൂടി വികസന ഘട്ടത്തിലാണ്.

Share:

Recent Posts

Malayalam