ഖത്തർ ആഭ്യന്തര മന്ത്രാലയം റമദാൻ റോഡ് സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു

റമദാൻ മാസത്തിൽ ഗതാഗത സുരക്ഷയെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ഇതിൽ ഉത്തരവാദിത്തമുള്ള ഡ്രൈവിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

ഇഫ്താറിന് മുമ്പ് അമിതവേഗത ഒഴിവാക്കുക, വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക എന്നിവയാണ് പ്രധാന റോഡ് സുരക്ഷാ മുന്നറിയിപ്പുകൾ. കാൽനടയാത്രക്കാർ നിയുക്ത ക്രോസിംഗ് സോണുകൾ ഉപയോഗിക്കണമെന്നും രാത്രിയിൽ കുട്ടികളെ റെസിഡൻഷ്യൽ റോഡുകളിൽ നിന്ന് അകറ്റി നിർത്തണമെന്നുമുള്ള നിർദേശങ്ങൾ മാതാപിതാക്കൾക്കും നൽകി. കൂടാതെ, ക്ഷീണമോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളോ ഉള്ള ഡ്രൈവർമാർ വാഹനമോടിക്കുന്നത് ഒഴിവാക്കണം. റമദാനിൽ സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് ഈ മുൻകരുതലുകൾ.

Share:

Recent Posts

Malayalam