ഖത്തറിൽ 'ഹല സമ്മർ' കാമ്പയിന് തുടക്കം

വിസിറ്റ് ഖത്തറിന്റെ വാർഷിക വേനൽക്കാല കാമ്പയിനായ 'ഹല സമ്മർ' പ്രഖ്യാപിച്ചു. 2026 മെയ് മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന ഈ കാമ്പയിനിൽ വിനോദ പരിപാടികളുടെ വലിയ നിരയാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

ഖത്തർ ടോയ് ഫെസ്റ്റിവൽ, മൈൻക്രാഫ്റ്റ് വേൾഡ്, ഫോണ്ടാന സർക്കസ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ സെപ്റ്റംബർ 10-ന് പ്രശസ്ത ഗായകൻ ജോൺ ലെജൻഡിന്റെ സംഗീത പരിപാടിയും അരങ്ങേറും. രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, വാട്ടർപാർക്കുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഓഫറുകളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് അഞ്ച് മാസം നീളുന്ന ഈ കാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Share:

Recent Posts

Malayalam