ഖത്തർ എനർജി 2026 ജൂലൈ മാസത്തേക്കുള്ള പുതിയ ഇന്ധന വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം പ്രീമിയം പെട്രോളിന്റെ വില വർദ്ധിച്ചപ്പോൾ, സൂപ്പർ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ യാതൊരു മാറ്റവുമില്ല.ജൂൺ,
ജൂലൈ മാസങ്ങളിലെ ഇന്ധന വിലകൾ തമ്മിലുള്ള വ്യത്യാസം :
- 91 പ്രീമിയം പെട്രോൾ (Premium Gasoline): ജൂൺ മാസത്തിൽ ലിറ്ററിന് 2.00 റിയാലായിരുന്ന പ്രീമിയം പെട്രോളിന്റെ വില ജൂലൈയിൽ 2.05 ഖത്തർ റിയാലായി വർദ്ധിച്ചു.
- 95 സൂപ്പർ പെട്രോൾ (Super Gasoline): സൂപ്പർ പെട്രോളിന്റെ വിലയിൽ മാറ്റമില്ല. ജൂൺ മാസത്തെപ്പോലെ ലിറ്ററിന് 2.10 റിയാലായി തന്നെ ജൂലൈയിലും തുടരും.
- ഡീസൽ (Diesel): ഡീസലിന്റെ വിലയും ജൂൺ മാസത്തെ നിരക്കായ 2.05 റിയാലിൽ മാറ്റമില്ലാതെ തുടരും.