ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ: നഗരം സുരക്ഷിതമെന്ന് ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകി

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തെ ആഭ്യന്തര മന്ത്രാലയം അപലപിച്ചു. ദോഹയിൽ കേട്ട വലിയ ശബ്ദങ്ങൾ ഹമാസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിന്നാണെന്ന് മന്ത്രാലയം അറിയിച്ചു. തങ്ങളുടെ പ്രത്യേക സംഘങ്ങൾ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും നഗരം സുരക്ഷിതമാണെന്നും മന്ത്രാലയം ഉറപ്പുനൽകി. പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, ഭീരുത്വപൂർണമായ ഇസ്രായേൽ ആക്രമണമാണെന്ന് ഖത്തർ ഭരണകൂടം ആക്രമണത്തെ വിശേഷിപ്പിച്ചത്. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന ദോഹയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു.

Share:

Recent Posts

Malayalam