ഖത്തർ വ്യോമപാത അടച്ചു; സുരക്ഷാ ശക്തമെന്ന് ആഭ്യന്തര മന്ത്രാലയം

മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ ഉടലെടുത്തതിന് പിന്നാലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തർ തങ്ങളുടെ വ്യോമപാത (Airspace) പൂർണ്ണമായും താത്കാലികമായി അടച്ചു. ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ യു.എസ്. സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ ഖത്തർ വിജയകരമായി ചെറുത്തു. രാജ്യത്ത് ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ആക്രമണത്തിൽ ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ യാതൊരുവിധ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായ രീതിയിൽ മിസൈലുകളുടെയോ മറ്റോ അവശിഷ്ടങ്ങൾ കണ്ടാൽ അവയിൽ സ്പർശിക്കരുതെന്നും ഉടൻ തന്നെ 999 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശം നൽകി. ജനങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Share:

Recent Posts

Malayalam