ജൂണിൽ ഈദ് ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ഖത്തർ കലണ്ടർ

ഖത്തറിൽ ഈ ജൂണിൽ ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന സാംസ്കാരിക, വിനോദ, കായിക പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി പരിപാടികൾ ഖത്തർ കലണ്ടർ പ്രഖ്യാപിച്ചു.

ഈദ് ആഘോഷങ്ങൾ

കത്താറയിലും അൽ വക്രയിലും (ജൂൺ 6–9) വെടിക്കെട്ട്, സിറ്റി സെന്റർ മാളിൽ (ജൂൺ 4–15), മാൾ ഓഫ് ഖത്തറിൽ (ജൂൺ 6–14) എന്നിവ ആസ്വദിക്കാം. മുഷൈരിബ് ഡൗണ്ടൗണിലും തവാർ മാളിലും കുടുംബസൗഹൃദ ആഘോഷ പരിപാടികൾ നടക്കും, റീജൻസി സീലൈൻ ക്യാമ്പിൽ (ജൂൺ 5–13) അവധിക്കാല യാത്രാ സൗകര്യവും ലഭ്യമാണ്.

എക്സിബിഷനുകൾ

കലാപ്രേമികൾക്ക് അറബ് ഫോട്ടോഗ്രാഫിയും പള്ളി പ്രമേയമാക്കിയ ഫോട്ടോഗ്രാഫിയും ഉൾപ്പെടെയുള്ള പ്രധാന ആകർഷണങ്ങളുള്ള മത്താഫ്, കത്താറ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിലെ പ്രദർശനങ്ങൾ സന്ദർശിക്കാം. “അൾട്രാലെഗ്ഗെര” ഡിസൈൻ ഷോ ജൂൺ 2 വരെ നാഷണൽ മ്യൂസിയത്തിൽ നടക്കും.

തത്സമയ ഷോകളും കുടുംബ വിനോദവും .

കത്താറ കൾച്ചറൽ വില്ലേജിലെ ഡ്രാമ തിയേറ്ററിൽ നാടകങ്ങൾ, സോണിക് ദി ഹെഡ്ജ്ഹോഗ് (ജൂൺ 5–14), ബ്ലിപ്പീസ് ഗാരേജ് (ജൂൺ 8–14), ലെഗോ® ഷോകൾ (ജൂൺ 7–22) എന്നിവ ആസ്വദിക്കാം.

സ്‌പോർട്‌സും സംഗീതവും

FIBA 3x3 U23 ബാസ്‌ക്കറ്റ്‌ബോൾ ലീഗ് ജൂൺ 12–18 തീയതികളിൽ നടക്കും. കൂടാതെ ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ കച്ചേരികളും പ്രകടനവും ആസ്വദിക്കാം (ജൂൺ 4).

കൂടുതൽ വിവരങ്ങൾക്ക് visitqatar.com സന്ദർശിക്കുക അല്ലെങ്കിൽ @QatarCalendar പിന്തുടരുക

Share:

Recent Posts

Malayalam