ഖത്തർ ബോട്ട് ഷോ ഔദ്യോഗിക പങ്കാളികളെ പ്രഖ്യാപിച്ചു

2025 നവംബർ 5 മുതൽ 8 വരെ ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക പങ്കാളികളെ സംഘാടക സമിതി പ്രഖ്യാപിച്ചു. ദി ടെർമിനലിൽ നടന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഷോയിൽ ഗതാഗത മന്ത്രാലയം (സ്ട്രാറ്റജിക് പാർട്ണർ), വാണിജ്യ വ്യവസായ മന്ത്രാലയം (സപ്പോർട്ടിംഗ് പാർട്ണർ), വിസിറ്റ് ഖത്തർ (ഡെസ്റ്റിനേഷൻ പാർട്ണർ), മവാനി ഖത്തർ (പ്ലാറ്റിനം സ്പോൺസർ), ക്യുടെർമിനൽ (ഗോൾഡ് സ്പോൺസർ), അൽ കാസ് സ്പോർട്സ് ചാനൽ (സ്ട്രാറ്റജിക് മീഡിയ പാർട്ണർ) എന്നിവരുൾപ്പെടെ പങ്കാളികൾ പങ്കെടുക്കും. ഉരീദു, ഖത്തർ ഫ്രീ സോൺ, ഖതൈഫാൻ പ്രോജക്ട്സ്, ഫാൽക്കൺ ഗോൾഡ്, മുജാർ, മൊവാസലാത്ത് എന്നിവയും സ്പോൺസർഷിപ്പ് ലൈനപ്പിന്റെ ഭാഗമാണ്.

2025 പതിപ്പിൽ ആഡംബര യാച്ചുകൾ, സമുദ്ര സാങ്കേതികവിദ്യകൾ, ജീവിതശൈലി അനുഭവങ്ങൾ, ആഗോള പ്രീമിയറുകൾ എന്നിവ പ്രദർശിപ്പിക്കും. ഖത്തർ ദേശീയ ദർശനരേഖ 2030 ന് അനുസൃതമായി, സമുദ്ര നവീകരണത്തിനും വിനോദസഞ്ചാരത്തിനുമുള്ള ഒരു കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് ഓൾഡ് ദോഹ പോർട്ടിന്റെ പുതിയ ലോകോത്തര മറീന സൗകര്യങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Share:

Recent Posts

Malayalam