2026 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനമനുസരിച്ച് രാജ്യത്തെ പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകൾക്കും ഡീസലിനും വിലയിൽ മാറ്റമില്ല. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 ഖത്തർ റിയാലും, സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 ഖത്തർ റിയാലുമാണ് നിരക്ക്. ഡീസൽ വില മാറ്റമില്ലാതെ ലിറ്ററിന് 2.05 ഖത്തർ റിയാലായി തന്നെ തുടരും.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് ഊർജ്ജ മന്ത്രാലയം രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2017 സെപ്റ്റംബർ മുതൽ ഖത്തർ എനർജിയാണ് ഓരോ മാസത്തെയും ഇന്ധന വില വിവരപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.