ഖത്തറിലെ ജൂൺ മാസത്തെ ഇന്ധന വില ഖത്തർ എനർജി (QatarEnergy) പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വിലയിൽ വർധനവുണ്ടാകും. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വില മാറ്റമില്ലാതെ തുടരും.
പുതുക്കിയ വിലവിവരങ്ങൾ :
- പ്രീമിയം ഗ്രേഡ് പെട്രോൾ (Premium Gasoline 91): ലിറ്ററിന് 2.00 ഖത്തറി റിയാൽ (മേയ് മാസത്തിൽ ഇത് 1.90 റിയാലായിരുന്നു).
- സൂപ്പർ ഗ്രേഡ് പെട്രോൾ (Super Gasoline 95): ലിറ്ററിന് 2.10 ഖത്തറി റിയാൽ (വിലയിൽ മാറ്റമില്ല).
- ഡീസൽ (Diesel): ലിറ്ററിന് 2.05 ഖത്തറി റിയാൽ (വിലയിൽ മാറ്റമില്ല).
ഖത്തർ എനർജിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പുതിയ മാസത്തെ വിലവിവരങ്ങൾ പുറത്തുവിട്ടത്. രാജ്യാന്തര വിപണിയിലെ എണ്ണവിലയ്ക്ക് അനുസൃതമായാണ് ഖത്തറിൽ ഇന്ധന നിരക്കുകൾ നിശ്ചയിക്കുന്നത്. ഊർജ്ജ മന്ത്രാലയത്തിന്റെ മുൻ തീരുമാനപ്രകാരം 2017 സെപ്റ്റംബർ മുതലാണ് ഖത്തർ എനർജി എല്ലാ മാസവും ഇന്ധന വില പുതുക്കി നിശ്ചയിച്ച് പ്രഖ്യാപിക്കാൻ തുടങ്ങിയത്. പുതിയ നിരക്കുകൾ ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.