ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലെ യാത്രയിലുടനീളം ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടി ഉടൻ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.
അതോടൊപ്പം, ഈ മാസത്തോടെ എയർബസ് A350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടികൾക്കും തുടക്കം കുറിക്കും. ബോയിങ് 777ലെ സ്റ്റാർലിങ് വൈ-ഫൈ സേവനം വിജയകരമായതോടെയാണ് A350 വിമാനങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റ് എന്ന ആശയം കൊണ്ടുവരുന്നത്. 35,000 അടി ഉയരത്തിൽ സ്ട്രീമിങ്, ഗെയിമിങ്, അതിവേഗ ബ്രൗസിങ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് ലഭിക്കുക . ഏതാനും ബോയിങ് 777 വിമാനങ്ങളിൽ മാത്രമാണ് സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതെന്നാണ് റിപോർട്ടുകൾ.