ഖത്തർ എയർവേസ് മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഏപ്രിൽ 23 മുതൽ ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കും മെയ് 1 മുതൽ സിറിയയിലെ ഡമാസ്കസിലേക്കും പ്രതിദിന സർവീസുകൾ ഉണ്ടായിരിക്കും. ജൂൺ പകുതിയോടെ ആഗോളതലത്തിൽ 150-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
ഇതുകൂടാതെ, ഫെബ്രുവരി 28 നും സെപ്റ്റംബർ 15 നും ഇടയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 2026 ഒക്ടോബർ 31 വരെ പിഴയില്ലാതെ തിയ്യതി മാറ്റാനും, അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി തുക തിരികെ നേടാനും (റീഫണ്ട്) കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് സംബന്ധമായ സഹായങ്ങൾക്കുമായി യാത്രക്കാർക്ക് ഖത്തർ എയർവേസിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.