ഖത്തറിൽ കടൽ ഗതാഗതം ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിന്റെ ആദ്യപടിയായി, മത്സ്യബന്ധനത്തിന് ലൈസൻസുള്ള ബോട്ടുകൾക്ക് മാത്രം മാർച്ച് 30 തിങ്കളാഴ്ച മുതൽ കടലിൽ പോകാൻ അനുമതി നൽകും.
കടലിൽ പോകുന്നവർ കർശനമായും പാലിക്കേണ്ട സാങ്കേതിക സുരക്ഷാ നിർദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്:
- യാത്ര തിരിക്കുന്നതിന് മുൻപായി ബോട്ടിന്റെ സുരക്ഷയും യാത്രായോഗ്യതയും ഉറപ്പുവരുത്തുക.
- യാത്രയിലുടനീളം, തുറമുഖത്ത് തിരിച്ചെത്തുന്നത് വരെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) നിർബന്ധമായും പ്രവർത്തിപ്പിക്കുക.
- യാത്രയിലുടനീളം റേഡിയോ കമ്മ്യൂണിക്കേഷൻ ഉപകരണം (VHF - ചാനൽ 16) കയ്യിൽ കരുതുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക.
- മാരിടൈം വെസൽസ് (Maritime Vessels) നിയമത്തിലെ എല്ലാ വ്യവസ്ഥകളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കുക.
- നിയമനടപടികൾ ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.