അറ്റകുറ്റപ്പണികൾക്കായി നാസർ ബിൻ ഖാലിദ് ഇൻ്റർസെക്ഷനിൽ വെള്ളിയാഴ്ച (2026 ഫെബ്രുവരി 20) ഭാഗികമായി ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. പുലർച്ചെ 2 മുതൽ രാവിലെ 7 വരെ അഞ്ച് മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അൽ ദിവാൻ സ്ട്രീറ്റിൽ നിന്ന് വാദി മുഷൈരിബ് സ്ട്രീറ്റിലേക്കുള്ള ഫ്രീ റൈറ്റ് ടേണാണ് (വലത്തേക്കുള്ള തിരിവ്) ഈ സമയത്ത് അടച്ചിടുക.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ സമീപത്തുള്ള മറ്റ് ഇൻ്റർസെക്ഷനുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തെത്തണമെന്ന് അഷ്ഗാൽ നിർദ്ദേശിച്ചു.