2024-ൽ ഒന്നരക്കോടിയിലധികം സന്ദർശകരെ വരവേറ്റ് മഷ്‌രീബ് ഡൗൺടൗൺ

ദോഹയുടെ സെന്റര് എന്നറിയപ്പെടുന്ന മഷ്‌രീബ് ഡൗൺടൗണിൽ 15 മില്യണിലധികം സന്ദർശകരാണ് 2024 ൽ എത്തിയത്. ഒരു വർഷംകൊണ്ട് 66% വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2023 ൽ 9 മില്യൺ ആളുകളായിരുന്നു മഷ്‌രീബ് ഡൗൺടൗൺ സന്ദർശിച്ചത്.

ഖത്തർ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായും നിരവധി സന്ദർശകർ ഡൗൺടൗണിൽ എത്തിയിരുന്നു. ഡിസംബർ 18-ന് മാത്രം 119,727 സന്ദർശകർ മഷ്‌രീബ് ഡൗൺടൗൺ ദോഹയിൽ എത്തി, 2023-ലെ കണക്കനുസരിച്ച് 101,570 സന്ദർശകരിൽ നിന്നും 18% വർദ്ധനവാണ് ഇത്. ഡിസംബർ 17-21 വരെ നീണ്ടുനിന്ന ദേശീയ ദിന ആഘോഷങ്ങളിൽ 380,891 സന്ദർശകർ എത്തി. 2023-ലെ കണക്കുകളിൽ നിന്നും 13% വർദ്ധനവാണിത്.

"കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം ആളുകളെ ഒന്നിപ്പിക്കുന്ന പ്രധാനപ്പെട്ട ഇവന്റുകൾ സംഘടിപ്പിക്കുക എന്നതാണ് മഷ്‌രീബ് ഡൗൺടൗൺ ദോഹ ലക്ഷ്യമിടുന്നത്. ഖത്തർ ദേശീയ ദിന ആഘോഷങ്ങളിൽ ഉണ്ടായ അസാധാരണമായ തിരക്ക് ഇതിന്റെ തെളിവാണ്. കാർ പാർക്കിംഗ് ഉപയോഗം 34% വർദ്ധിച്ചത് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളിലും സന്ദർശകരുടെ എണ്ണം വർദ്ധിച്ചത് താമസക്കാരും സന്ദർശകരും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമായി ഡൗൺടൗൺ വളർന്നുവരുന്നതിന്റെ തെളിവാണ്." മഷ്‌രീബ് പ്രോപ്പർട്ടീസിന്റെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് സീനിയർ ഡയറക്ടർ ഡോ. ഹാഫിസ് അലി അബ്ദുള്ള പറഞ്ഞു.

2024-ൽ മഷ്‌രീബ് ഡൗൺടൗൺ ദോഹ, ഖത്തറിലെ ദേശീയ ആഘോഷങ്ങളും അന്തർദേശീയ ഇവന്റുകളും നടത്തുന്നതിനുള്ള പ്രധാന സ്ഥലമായി മാറി. എഎഫ്‌സി ഏഷ്യൻ കപ്പ്, റമദാൻ, ഈദ് ആഘോഷങ്ങൾ, ഖത്തർ ദേശീയ ദിന ആഘോഷങ്ങൾ, വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ അവസരങ്ങളിലെല്ലാം ഈ നഗരം പ്രധാന പങ്കുവഹിച്ചു. അതിന്റെ പ്രധാനമായ സ്ഥാനം, അത്യാധുനിക സൗകര്യങ്ങൾ, വൈവിധ്യമാർന്ന വിനോദ വാഗ്ദാനങ്ങൾ എന്നിവ ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലും, ഇവന്റുകളിലും താമസക്കാരും, സന്ദർശകരും ഒത്തുകൂടുന്ന സ്വാഭാവിക സംഗമസ്ഥലമാക്കി മാറ്റി.

2025-ൽ മഷ്‌രീബ് ഡൗൺടൗൺ ദോഹ വൈവിധ്യമാർന്ന നിരവധി ഇവന്റുകൾ സംഘടിപ്പിക്കും. ജനുവരി 2 മുതൽ 31 വരെ ദി കമ്പനി ഹൗസ് കോർട്ട്‌യാർഡിൽ നടക്കുന്ന ഹോഷ് മഷ്‌രീബ് ആണ് ആദ്യത്തെ ആകർഷകമായ ഇവന്റ്.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam