ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം (MoI). തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മന്ത്രാലയം ഈ വിവരങ്ങൾ പങ്കുവെച്ചത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ലൈസൻസ് എടുക്കുന്നതിനായി അപേക്ഷകർ പാലിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

പ്രധാന നിബന്ധനകൾ:

  • അപേക്ഷകർ വാലിഡായ തിരിച്ചറിയൽ രേഖ (Valid ID Proof) ഹാജരാക്കണം
  • ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ നൽകണം
  • കാഴ്ചശക്തിയും പൊതുവായ ആരോഗ്യവും വ്യക്തമാക്കുന്ന മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണം
  • വാലിഡായ റെസിഡൻസ് പെർമിറ്റ് (Residence Permit) ഉണ്ടായിരിക്കണം

പ്രായപരിധി:

  • 18 വയസ്സ്: ലൈറ്റ് വെഹിക്കിളുകൾ (ചെറിയ വാഹനങ്ങൾ), മോട്ടോർ സൈക്കിളുകൾ എന്നിവ ഓടിക്കുന്നതിനും, ഭിന്നശേഷിക്കാർക്കുള്ള ലൈസൻസിനും അപേക്ഷിക്കാൻ കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം.
  • 21 വയസ്സ്: ഹെവി വാഹനങ്ങൾ, മറ്റ് വലിയ യന്ത്രങ്ങൾ, പബ്ലിക് ട്രാൻസ്പോർട്ട് (പൊതുഗതാഗത വാഹനങ്ങൾ) എന്നിവയ്ക്കുള്ള ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് 21 വയസ്സ് തികയണം.

പരിശീലനവും ടെസ്റ്റും:

അപേക്ഷകർ അംഗീകൃത ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് പരിശീലനം നേടേണ്ടത് നിർബന്ധമാണ്. ഇതിന് ശേഷം ലൈസൻസിന് യോഗ്യത നേടുന്നതിനായി തിയറി ടെസ്റ്റും (Theoretical), പ്രാക്ടിക്കൽ ഡ്രൈവിംഗ് ടെസ്റ്റും പാസാകണം.

ലൈസൻസ് എങ്ങനെ കൈപ്പറ്റാം?

ടെസ്റ്റുകളിൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് രണ്ട് വഴികളിലൂടെ ലൈസൻസ് കൈപ്പറ്റാവുന്നതാണ്:

  • പഠിച്ച ഡ്രൈവിംഗ് സ്കൂളിലെ ട്രാഫിക് ഓഫീസ് സന്ദർശിച്ച് നേരിട്ട് വാങ്ങാം.
  • മെട്രാഷ് (Metrash) ആപ്പ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഓൺലൈനായും സ്വന്തമാക്കാം.

സാധുവായ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് നിരത്തിലുള്ള മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം, എല്ലാവരും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Share:

Recent Posts

Malayalam