ഫോർമുല 1® ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025 വീകെന്റിന്റെ ഭാഗമായി ലോകപ്രശസ്ത റോക്ക് ബാൻഡ് മെറ്റാലിക്ക 2025 നവംബർ 30 ഞായറാഴ്ച തത്സമയം പ്രകടനം നടത്തുമെന്ന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (എൽഐസി) പ്രഖ്യാപിച്ചു. മെയിൻ റേസിന് ശേഷം ബാൻഡിന്റെ പ്രധാന പരിപാടി നടക്കും, ആരാധകർക്ക് സംഗീതത്തിന്റെയും മോട്ടോർസ്പോർട്ടിന്റെയും മറക്കാനാവാത്ത ഒരു രാത്രിയായിരിക്കുമിത്. 1981 ൽ ആരംഭിച്ച മെറ്റാലിക്ക ലോകത്തിലെ ഏറ്റവും വലിയ റോക്ക് ബാൻഡുകളിൽ ഒന്നാണ്. കൂടാതെ ബാൻഡ് ഒമ്പത് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്, 2009 ൽ റോക്ക് & റോൾ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി.
ഏതെങ്കിലും ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്സ് ടിക്കറ്റുമായി ആരാധകർക്ക് ബാൻഡിന്റെ പ്രകടനം ആസ്വദിക്കാം.
- ഞായറാഴ്ച ജനറൽ അഡ്മിഷൻ: QAR 500
- മൂന്ന് ദിവസത്തെ ഗ്രാൻഡ്സ്റ്റാൻഡ് ടിക്കറ്റുകൾ: നോർത്ത് (QAR 1,500), ടേൺ 2 (QAR 1,000), ടേൺ 3 (QAR 1,000; വിദ്യാർത്ഥികൾക്ക് 800), ടേൺ 16 (QAR 1,000; മുതിർന്ന പൗരന്മാർക്ക് 750)
ടിക്കറ്റുകൾ tickets.lcsc.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.